Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Many People I

Kozhikode

തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

കോ​ട​ഞ്ചേ​രി: കു​ന്ന​ത്തു പ​ടി​യി​ൽ കാ​ട്ടു തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്.ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 മു​ത​ലാ​ണ് ഇ​ള​കി​യ തേ​നീ​ച്ച​കൂ​ട്ടം ആ​ളു​ക​ളെ കു​ത്താ​ൻ തു​ട​ങ്ങി​യ​ത്.

കോ​ട​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ജോ​സ് കു​ന്ന​ത്ത്, അ​തു​ൽ സ​ണ്ണി ഇ​ള​യി​ട​ത്ത്, ബി​ജു വ​ള​യ​ത്തി​ൽ, ബാ​ബു പു​ളി​മൂ​ട്ടി​ൽ, മ​ക്കോ​ളി​ൽ ഷീ​ന, മ​ക​ൻ ജി​യോ​സ്, ചെ​റു​പു​ഴ സ്വ​ദേ​ശി കെ.​ജെ. സം​ഗീ​ത്, മീ​ന​ങ്ങാ​ടി സ്വ​ദേ​ശി എം.​കെ. സു​നി​ൽ, ചെ​മ്പു​ക​ട​വ് സ്വ​ദേ​ശി ക​ള​പ്പു​ര​ക്ക​ൽ ഷാ​ജി എ​ന്നി​വ​ർ​ക്കാ​ണ് തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ​ത്.

പ​രി​ക്കേ​റ്റ​വ​രെ കോ​ട​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
പ​രു​ന്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കാ​ട്ടു​തേ​നീ​ച്ച​ക്കൂ​ട്ടം ഇ​ള​കി​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു.

Latest News

Corehub Up